കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ കെ മുഹമ്മദ് ബഷീറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ ഗവർണർ പി സദാശിവം ഒപ്പു വെച്ചു. കേരള സർവ്വകലാശാല രജിസ്ട്രാർ ആയിരുന്നു മുഹമ്മദ് ബഷീര്‍.
ചീഫ് സെക്രട്ടറി കൺവീനറായ സെർച്ച് കമ്മിറ്റി വൈസ്ചാൻസലർ പദവിയിലേക്ക് ഡോ മുഹമ്മദ് ബഷീറിന്റെ പേര് മാത്രമാണ് നിർദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അക്കാദമിക യോഗ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസം ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.
ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവർണർ വിശദീകരണം തേടിയത്. കോളജ് പ്രിൻസിപ്പൽ, കേരള സർവ്വകലാശാല രജ്സ്ട്രാർ എന്നീ നിലകളിലുള്ള പരിചയം കണക്കിലെടുത്താണ് ഡോമുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലറായി സർക്കാർ ശിപാർശ ചെയ്തത്.