ബാര്‍കോഴ കേസിലെ അന്വേഷണം പോലൊരു അന്വേഷണം ഇതുവരെയുണ്ടായിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി.
ഇനിയും കൂടതല്‍ അന്വേഷണം വേണെമെങ്കില്‍ ആകാം. സത്യമെല്ലാം കോടതിയില്‍ തെളിയും. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതില്‍ വിഷമമില്ലെന്നും മാണി പറഞ്ഞു.
കൊച്ചിയില്‍ യുഡിഎഫിന്റെ മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മാണി. യു ഡി എഫിന്റെ മധ്യമേഖല ജാഥ കെ എം മാണി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തുമണിയോടെ ഹൈക്കോടതി ജംഗ്‌ഷനിലാണ് ജാഥ മാണി ഉദ്ഘാടനം ചെയ്തത്.