പി കെ ശശിക്കെതിരായ പീഡന പരാതി അറിയില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിഷയത്തിൽ എന്ത് പ്രതികരിച്ചാലും വിവാദമാകുമെന്നും അതിനാൽ പ്രതികരിക്കാനും പക്ഷം പിടിക്കാനുമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിഷയത്തിൽ ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷനുള്ളത്.
ഇര പീഡന വിവരത്തെ കുറിച്ച് തുറന്നുപറഞ്ഞാൽ മാത്രമേ സ്വമേധയാ കേസെടുക്കാനാകുകയുള്ളു എന്നും. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും സംസ്ഥാന വനിതാ അധ്യക്ഷൻ എം സി ജോസഫൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.