ബാർ കോഴക്കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ തെളിവില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നത്. ആരോപണത്തെക്കുറിച്ചു കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
ബാർ കോഴക്കേസിൽ ബാബുവിനെതിരായ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിൽ ആരും മൊഴി നൽകിയില്ല. ലഭിച്ച മൊഴികളെല്ലാം പരസ്പര വിരുദ്ധമാണ്. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നൽകിയ സിഡിയിൽ കൃത്രിമ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബാബുവിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രംഗത്ത് വന്നതോടെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത പ്രതിപക്ഷം സഭ വിടുകയുമായിരുന്നു.