ബാര്‍ കോഴക്കേസിന്റെ നിഴലില്‍ നില്ക്കുന്ന എക്സൈസ് മന്ത്രി കെ ബാബു കഴിഞ്ഞ നാലു വര്‍ഷത്തെ തന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് ഫേസ്ബുക്കില്‍. നന്മയുടെ നാലു വര്‍ഷങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ഫേസ്ബുക്ക് പേജില്‍ കേരളത്തിന്റെ സ്വപ്നപദ്ധതികളായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തീരദേശ കപ്പല്‍ ഗതാഗത പദ്ധതി, മത്സ്യത്തൊഴിലാളി ഭവനപദ്ധതി, എക്സൈസ് വകുപ്പിലെ നവീകരണം, നീര റൂള്‍സ് 2014, കര്‍ക്കശമായ മദ്യനയങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണനേട്ടങ്ങള്‍ മന്ത്രി വിവരിക്കുന്നു.
ബഹുവര്‍ണ ഡിസൈനുകളോടെയുള്ള 80 പോസ്റുകളിലൂടെയാണു കെ ബാബു തന്റെ ഭരണ നേട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസിന്റെ നിഴലില്‍ നില്ക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി ഫേസ്ബുക്കില്‍ സജീവമാകാന്‍ തീരുമാനിച്ചത്.