നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2015 (08:44 IST)
നിയമസഭയുടെ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തുടങ്ങുന്ന സമയത്താണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായ നടുത്തളത്തിലിറങ്ങിയത്. സഭ ആരംഭിച്ചതോടെ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‍സൈസ് മന്ത്രി കെ ബാബു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ഈ സമയം ഭരണപക്ഷത്ത് നിന്നും ചിലര്‍ മോശമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

ഭരണപക്ഷത്ത് നിന്നും ഉണ്ടായ കമന്റുകള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ സഭയില്‍ പ്രതിഷേധം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സ്‌പീക്കര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.