ജിഷ്ണുവിന്‍റെ ശരീരത്തിൽ കൂടുതല്‍ മുറിവുകള്, ചിത്രങ്ങൾ പുറത്ത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ പരാമർശമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍

Webdunia
ചൊവ്വ, 24 ജനുവരി 2017 (08:57 IST)
പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ശരീരത്തിൽ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. കൈയിലും അരയുടെ ഭാഗത്തും കാലിന്റെ മസിലിലുമാണ് പരിക്ക്. അതെസമയം ഈ പരുക്കുകളെപ്പറ്റി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമർശമുണ്ടായിരുന്നില്ല. കൂടാതെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോഴും ഇത് രേഖപ്പെടുത്തിയിരുന്നില്ല. 
 
മരണശേഷം രക്തം ഒലിച്ചിറങ്ങിയതാണെന്നാണ് ഇതെപ്പറ്റി ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. ജിഷ്ണുവിന്‍റെ മരണത്തിനു പിന്നാലെ, ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. 
Next Article