ജൂണ്‍ അഞ്ചിന്‌ റെക്കോര്‍ഡിടാന്‍ കേരളസര്‍ക്കാര്‍

Webdunia
വ്യാഴം, 22 മെയ് 2014 (16:52 IST)
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്‌ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ട്‌ ലോകറെക്കോഡ്‌ സ്ഥാപിക്കാനുള്ള പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്‌.

സംസ്ഥാന വനം-പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനവത്കരണ പദ്ധതിയായ പങ്കാളിത്ത പരിസ്ഥിതി കര്‍മപദ്ധതി (Participatory Environment Activity Project‍) വന്‍വിജയമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക്‌ കത്തയച്ചു.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍, വനിതാ സംഘടനകള്‍, കര്‍ഷകര്‍, മറ്റ്‌ സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ 10 ലക്ഷം വൃക്ഷത്തൈകളാണ്‌ നടുന്നത്‌. ഓരോ ജില്ലയിലും 75,000 തൈകള്‍ രാവിലെ 10.30 നും 11.30 നും ഇടയ്ക്ക്‌ നട്ട്‌ ലോകറെക്കോഡ്‌ സ്ഥാപിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌.