തോക്കില്ലാതെ സമരക്കാരുടെയടുത്ത് പോയ തോക്ക്‌ സാമി വരെ അകത്ത്, ജിഷ്ണുവിന്റെ കുടുംബത്തോട്‌ അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച ഞാനിതാ പിൻവാങ്ങുന്നു: പൊലീസ് നടപടിയെ പരിഹസിച്ച് ജോയ് മാത്യു

Webdunia
ശനി, 8 ഏപ്രില്‍ 2017 (12:14 IST)
ഡിജിപിയുടെ ഓഫീസിന് മുന്നില്‍ നിന്നും തോക്ക് സ്വാമി ഉള്‍പ്പെയുള്ളവരെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരക്കാരുടെയടുത്ത് പോയാല്‍ അവരെ അറസ്റ്റു ചെയ്യുകയും ഗൂഢാലോചന കുറ്റം ചുമത്തുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.  അതുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച താന്‍ ഇതില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ  പൂര്‍ണരൂപം:

അനുഭാവം പ്രകടിപ്പിക്കാൻ സമരക്കാരുടെ അരികിൽ പോയാൽ അറസ്റ്റും ഗുഡാലോചനാക്കുറ്റവും!
ഷാജഹാനും ഷാജിർ ഖാനും മിനിയും
അങ്ങിനെ ജയിലിലായി-തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക്‌ സാമി വരെ അകത്തായി-
അതുകൊണ്ട്‌ ജിഷ്ണുവിന്റെ കുടുംബത്തോട്‌
അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച
ഞാനിതാ പിൻവാങ്ങുന്നു-
നോട്ട്‌ കിട്ടാതാവുബോൾ മാത്രം വാ തുറക്കുന്ന സാംസ്കാരിക നയകന്മാരെ മുന്നിൽക്കണ്ട്‌ ഒരു പ്രതിഷേധത്തിനും
ഇനി നമ്മളില്ല
 
Next Article