ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റിലായി. പ്രത്യേക അന്വേഷണസംഘം ബംഗളൂരുവില്‍ നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തിനായി പെണ്‍കുട്ടികളെ അന്യസംസ്ഥാനത്തു നിന്ന് എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന്‍ എന്ന ജോഷിയുടെ മകനാണ് ജോയ്‌സ്. ജോഷിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന്‍ ജോയ്‌സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ജോഷിയുടെ സഹായി അരുണ്‍ എന്നയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. പറവൂര്‍ പെണ്‍വാണിഭ കേസിലും വരാപ്പുഴ കേസിലും പ്രധാന പ്രതിയാണ് ജോഷി.