ബാര്‍ കോഴ കേസില്‍ കേരളാകോണ്‍ഗ്രസില്‍ ഭിന്നത. ബാര്‍ കോഴ കേസില്‍ കുറ്റപത്രം വന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് കെ എം മാണി മാറണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടുവെന്നാണ് സൂചന. കുറ്റപത്രത്തില്‍ പേര് വന്നാല്‍ മാണിയെ സംരക്ഷിക്കാന്‍ സാധിക്കില്ല എന്നും ജോസഫ് ഗ്രൂപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ വിഷയം രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ് മാണി. കുറ്റപത്രത്തില്‍ തന്റെ പേര് വന്നാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അമ്പിളിയുടെ മോഴിമാത്രം പരിഗണിച്ച് കുറ്റപത്രം പാടില്ലെന്നും അമ്പിളി താത്പര്യങ്ങളുള്ള സാക്ഷി മാത്രമാണെന്നുമാണ് മാണിയുടെ വാദം.