നാലു തവണ നിറയൊഴിച്ചു, ഗോഡൌണിലെത്തിയ ശേഷം മൃതദേഹം ആറ് കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ചാക്കിലാക്കി പലയിടത്ത് ഉപേക്ഷിച്ചു- അച്ഛനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കി ഷെറിന്‍
തിങ്കള്‍, 30 മെയ് 2016 (11:08 IST)
ചെങ്ങനൂരില്‍ കൊല്ലപ്പെട്ട പ്രവാസി മലയാളി ജോയി വി ജോണിന്റെ ശരീരാവശിഷ്‌ടത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പൊലീസിനു ലഭിച്ചതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണവും വ്യക്തമായി. കൊലപാതകം നടത്തിയ മകന്‍ ഷെറിനും ജോണും തമ്മില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഷെറില്‍ പണം ധൂര്‍ത്തടിക്കുന്നതും ബാങ്ക് അക്കൌണ്ടുകള്‍ സ്വന്തം പേരിലാക്കിയതും വഴക്കിനും തുടര്‍ന്ന് കൊലപാതകത്തിനും കാരണമായെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്തു നിന്നും മടങ്ങും വഴി കോട്ടയം മുളക്കരയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഷെറിന്‍ ജോയിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തകയായിരുന്നു. നാല് തവണയാണ് ഷെറില്‍ വെടിയുതിര്‍ത്തത്. ഇതിനുശേഷം കാറോടിച്ച് ചെങ്ങന്നൂരെ ഗോഡൌണിലേക്ക് പോയി അവിടെവച്ച് മൃതദേഹം ആറ് കഷണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു. മൃതദേഹം കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കില്ലെന്ന് തോന്നിയതോടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാക്കിലാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, ജോയി ജോണിന്റെ ശരീരാവശിഷ്‌ടത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പൊലീസിനു ലഭിച്ചു. തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. കൊലപാതകം നടത്തിയ മകന്‍ ഷെറിന്‍ ജോണിന്റെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് പൊലീസ് വ്യക്തമാക്കി.