കോളിളക്കം സൃഷ്‌ടിച്ച നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞതോടെ കേരളാ പൊലീസും ആഭ്യന്തരവകുപ്പും അവരുടെ മാനം രക്ഷിച്ചു. ഡല്‍ഹിയിലെ പീഡനത്തിന് സമാനമായ സംഭവം കേരളത്തില്‍ നടന്നതിന്റെ അമ്പതാമത്തെ ദിവസമാണ് കൊലപാതകിയായ അസം സ്വദേശി അമിയൂര്‍ ഉല്‍ ഇസ്ലാമിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ജിഷയുടെ കൊലപാതകത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധമുഴുവന്‍ കേരളത്തിലേക്ക് തിരിഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്നകൊലപാതകം സംസ്ഥാനത്ത് നടന്നിട്ടും പൊലീസ് സംവിധാനം കേസിന്റെ ആദ്യഘട്ടത്തില്‍ കാണിച്ച അലംഭാവമാണ് കേസ് അന്വേഷണം നീളാന്‍ കാരണമായത്. കൊലപാതകം നടന്നതിന് പൊലീസ് സംഭവസ്ഥലത്ത് എത്തിയതും തെളിവുകള്‍ ശേഖരിച്ചതും. ഇതിനകം തന്നെ പ്രതിയിലേക്ക് എത്തിച്ചേരാവുന്ന തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.
ക്രൂരമായ കൊലപാതകം നടന്നിട്ടും പൊലീസ് എന്തുകൊണ്ടാണ്
ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതെന്നായിരുന്നു സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന ചോദ്യം. ദളിത് യുവതിയായതിനാലാണ് ജിഷയുടെ മരണം നിസാരവത്‌കരിച്ചതെന്നും ആരോപണം ഉയര്‍ന്നു. ഇതോടെ പൊലീസിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്‌തു. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷണത്തിന് പ്രത്യക ടീം ഉണ്ടാക്കിയെങ്കിലും പ്രാഥമിക ഘട്ടത്തില്‍ ശേഖരിക്കേണ്ട തെളിവുകള്‍ ലഭിക്കാതെ പോയതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ്ടെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രംഗത്ത് എത്തിയതോടെ കെസ് അന്വേഷണം അതിവേഗത്തിലാകുകയായിരുന്നു. ഡി ജി പിയായി ലോക്‍നാഥ് ബെഹ്‌റ എത്തിയതോടെ ശാസ്‌ത്രീയമായ തെളിവുകളും കണ്ടെത്തി. അമിയൂറിലേക്ക് പൊലീസ് എത്തുന്നത് കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച ചെരുപ്പില്‍ നിന്നാണ്. കൂടാതെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും പ്രതി പിടിക്കപ്പെടുകയായിരുന്നു. ആദ്യ അന്വേഷണ സംഘം നിസാരമായി കണ്ട തെളിവായിരുന്നു ചെരുപ്പ്. എങ്കില്‍ പുതിയ അന്വേഷണ സംഘം ചെരുപ്പ് പ്രധാന തെളിവായി എടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിലൂടെയാണ് അസം സ്വദേശിയായ പ്രതിയിലേക്ക് സന്ധ്യയും സംഘവും എത്തിച്ചേര്‍ന്നത്.
തങ്കച്ചനെ കേസിലേക്ക് വലിച്ചിഴച്ചത്:-
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ജിഷ കൊലപാതകത്തിലെ അന്വേഷണം വഴിമുട്ടിയ അവസരത്തിലാണ് യു ഡി ഫ് കണ്‍വീനര്‍ പിപി തങ്കച്ചനിലേക്ക് ആരോപണം ഉയരുന്നത്. ജിഷയുടെ അമ്മ രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്‌തിരുന്നുവെന്നും ജിഷയുടെ പിതാവ് പാപ്പു സ്ഥിരീക്കുകയും ചെയ്‌തിട്ടുണ്ട്. ജിഷയുടെ പിതൃത്വം പാപ്പു ഏറ്റെടുത്തുവെങ്കിലും തന്റെ വീട്ടില്‍ ജോലി ചെയ്‌തെന്ന ആരോപണം തങ്കച്ചനെ വേട്ടയാടിയിരുന്നു. സാമുഹ്യപ്രവര്‍ത്തകന്‍ ജോമോ പുത്തന്‍പുരയ്‌ക്കലാണ് ഈ ആരോപണം ഉന്നയിച്ചത്.
ഇതിനിടെ ജിഷയുടെയും തങ്കച്ചന്റേയും ഡി എന്‍ എ പരിശോധന വേണമെന്നും ആവശ്യം ഉയരുന്നതിനിടെയാണ് പാപ്പുവിനെ കാണാതാകുന്നത്. കേസ് അന്വേഷണം സന്ധ്യ ഏറ്റെടുത്തതോടെ ജോമോന്‍ പിതൃത്വ ആരോപണത്തില്‍ നിന്ന് പിന്നോട്ടു പോയി. തങ്കച്ചന്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് ജോമോന്‍ പിന്നോക്കം പോയതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് കൊലപാതകം നടന്നതിന്റെ അമ്പതാം ദിവസം പ്രതി പിടിയിലാകുന്നത്. ഇതോടെ ജിഷ കൊലക്കെസില്‍ നിന്ന് തങ്കച്ചന്‍ രക്ഷപ്പെട്ടുവെങ്കിലും പിതൃത്വം സംബന്ധിച്ച ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്.