ജിഷ കൊലക്കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; ഒരു അയല്‍വാസിയെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

Webdunia
ശനി, 14 മെയ് 2016 (10:32 IST)
ജിഷ കൊലക്കേസിൽ അന്വേഷണം നീളുമ്പോഴും ഒരു അയല്‍വാസിയെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ മുതുകില്‍ പ്രതി കടിച്ച്  മുറിവേല്‍പിച്ചിരുന്നു. ഈ മുറിവ് പരിശോധിച്ചതോടെ പല്ലിന് വിടവുള്ള ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരില്‍ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് ഇയാളുടെ കാലുമായി യോജിച്ചില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നതും പൊലീസ് തുടരുന്നുണ്ട്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ ആദ്യ നിഗമനം.

മരണ ശേഷമാണു സ്വകാര്യ ഭാഗങ്ങളിലും മുഖത്തും കുത്തിപ്പരുക്കേൽപ്പിച്ചതെന്ന അനുമാനത്തിലായിരുന്നു പൊലീസ് ഇതുവരെ. കൊലപാതകം നടന്നു 15 ദിവസം പൂർത്തിയായ ഇന്നലെയും ഫൊറൻസിക് വിദഗ്ധർ തെളിവു ശേഖരണം തുടർന്നു.
Next Article