ജിഷയെ കാണുമ്പോഴെല്ലാം കൊലയാളിക്ക് വൈരാഗ്യം, കൊലയ്ക്ക് പിന്നിൽ കുടിപ്പകയെന്ന് സംശയം; അന്വേഷണം അടുത്ത ബന്ധമുള്ള ആളിലേക്ക്...

Webdunia
വ്യാഴം, 12 മെയ് 2016 (10:26 IST)
ജിഷ കൊലക്കേസ് പതിനാലാം ദിവസം പിന്നിടുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ജിഷയുടെ കൊലപാതകത്തിനു പിന്നിൽ കുടിപ്പകയെന്ന് പൊലീസിന് സംശയം. ജിഷയുമായി വളരെ അടുത്ത് പരിചയമുള്ള ബന്ധുവിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
 
ഇതുസംബന്ധിച്ച് ജിഷയുടെ അയൽവാസികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ജിഷയെ കാണുമ്പോഴല്ലാം കൊലയാളിക്ക് കടുത്ത വൈരാഗ്യം ഉണ്ടായതാണ് ഇത്രയും ക്രൂരമായ കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം. 
 
അതേസമയം, ജിഷയുടെ സഹോദരി ദീപ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ജിഷയുടെ അമ്മ രാജേശിരിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും ആവശ്യമായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കൊലയാളിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.  


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article