വാതിലിൽ മുട്ടിവിളിച്ചപ്പോൾ ജിഷ തുറന്നില്ല, പിന്നിലെ വാതി‌ൽക്കലേക്ക് പോകാതിരുന്നത് ആരെങ്കിലും ആക്രമിച്ചെങ്കിലോ എന്ന ഭയത്താലായിരുവെന്ന് അമ്മ രാജേശ്വരി; മൊഴിയിലെ വൈരുധ്യങ്ങൾ ഇഴപിരിക്കാൻ പൊലീസ്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (13:42 IST)
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഒന്നരമാസമായിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. സംഭവം നടന്നപ്പോൾ തന്നെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നേൽ മുൻഅന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാമായിരുന്നു. അന്വേഷണ സംഘം മാറിയെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ലാതെയാണ് ഇപ്പോഴും കേസ് നീങ്ങുന്നത്.
 
കലാഭവന്‍ മണിയുടെ കേസുപോലെ ജിഷാ വധക്കേസും സി ബി ഐക്ക് വിട്ട് പൊലീസും സര്‍ക്കാറും തലവേദന ഒഴിവാക്കാനുള്ള സാധ്യതയും തള്ളാനാവില്ല. പുതിയ രേഖാചിത്രം പുറത്ത് വിട്ടും, തൊഴിലാളികളെ പരിശോധിച്ചും, ആശുപത്രികളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചും അന്വേഷണം മുന്നോട്ട് പോകുകയാണ്. അതോടൊപ്പം ജിഷയുടെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. 
 
ജിഷയുടെ അമ്മ രാജേശ്വരിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊല്ലപ്പട്ട ദിവസം ജിഷ വാതിൽ തുറക്കാതിരുന്നപ്പോൾ പിന്നില്ലത്തെ വാതിൽക്കലഏക്ക് പോകാതിരുന്നത് ആരെങ്കിലും തന്നെ ആക്രമിച്ചാലോ എന്ന ഭയത്താൽ ആയിരുന്നു എന്നാണ് അമ്മ നൽകിയിരുന്ന മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വാസ്യതയിലെടുത്തില്ല. തുടക്കം മുതല്‍ അമ്മയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന ധാരണ കൂടുതല്‍ ബലപ്പെട്ടുവരികയാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article