ജിഷ വധക്കേസ് നിയമ പോരിലേക്ക്, കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരെ ഐ ജി ഹൈക്കോടതിയിലേക്ക്

Webdunia
വെള്ളി, 27 മെയ് 2016 (11:27 IST)
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരെ വിമർശനവുമായി ഐ ജി മഹിപാൽ യാദവ് രംഗത്ത്. അതോറിറ്റിയുടെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഐ ജി നൽകിയ റിപ്പോർട്ട് അതോറിറ്റി തള്ളിയ സാഹചര്യത്തിലാണിത്.
 
ജിഷ വധക്കേസിൽ കംപ്ലെയ്ന്റ് അതോറിറ്റി സ്വീകരിച്ച നിലപാട് നീതിപൂർവ്വമല്ലെന്നും അന്വേഷണത്തിൽ ശക്തമായ രീതിയിൽ ഇടപെടും. അതോറിറ്റിയുടെ ഉത്തരവിനെതിരെ കോടതിയിൽ പോകുമെന്നും ഐ ജി വ്യക്തമാക്കി. 
 
കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുന്‍പില്‍ കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോട് ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ, കേസിൽ ഇടപെടാൻ കംപ്ലെയ്ന്റ് അതോറിറ്റിക്ക് അധികാരമില്ലെന്ന് അറിയിച്ച് കൊണ്ടായിരുന്നു ഐ ജി റിപ്പോർട്ട് നൽകിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article