ജിഷ വധക്കേസ്: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ല, സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 30 മെയ് 2016 (12:03 IST)
ജിഷ കൊലക്കേസിൽ നിലവിലുള്ള അന്വേഷണം മാറ്റേണ്ടെന്നും അന്വേഷണത്തിൽ ഇടപെടാൻ ഇല്ലെന്നും ഹൈക്കോടതി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. ടി ബി മിനി സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
 
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി പരിഗണിച്ചു. പുതിയ ഘട്ടത്തിലേക്ക് കടന്ന അന്വേഷണത്തിൽ മാറ്റമൊന്നും വരുത്തേണ്ടെന്നും ഈ ഘട്ടത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്നും കോടതി വിലയിരുത്തി. നിലവിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചു.
 
അതേസമയം, അ ഡി ജി പി ബി സന്ധ്യ അടങ്ങുന്ന അന്വേഷണ സംഘം ജിഷയുടെ വീട് സന്ദർശിക്കുകയും, നെരത്തെ എടുത്ത മൊഴികൾ പരിശോധിക്കുകയും ചെയ്തു. അതോടൊപ്പം സമാനമായ കേസുകളുടെ അന്വേഷണ ഡയറിയും പരിശോധിച്ചു വരികയാണ്.
Next Article