അമീറുലിനെ മൂന്നുപേർ കൂടി തിരിച്ചറിഞ്ഞു, ജിഷയുടെ ശരീരത്തിൽ ഏൽപ്പിച്ച മുറിവുകളുടെ കാര്യത്തിലും മൊഴികൾ മാറ്റി പറഞ്ഞ് പ്രതി

ശനി, 25 ജൂണ്‍ 2016 (10:01 IST)
ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ മൂന്നുപേർ കൂടി തിരിച്ചറിഞ്ഞു. അമീറുൽ ചെരുപ്പ് വാങ്ങിയ കടക്കാരൻ, അമീറുൽ താമസിച്ചിരുന്ന ലോഡ്ജിനെ ഉടമ, അവിടെ താമസിച്ചിരുന്ന മറുനാടൻ തൊഴിലാളി എന്നിവരാണ് പ്രതി തിരിച്ചറിഞ്ഞത്.
 
വെള്ളിയാഴ്ച പൊലീസ് ക്ലബിലെത്തിയാണ് മൂവരും പ്രതിയെ തിരിച്ചറിഞ്ഞത്. ചെരുപ്പ് കടക്കാരന്റേയും ജിഷയുടെ വീടിനടുത്തുള്ള വീട്ടമ്മയുടെയും മൊഴിയാണ് കേസിൽ ഏറെ നിർണായകമായത്. വീട്ടമ്മ നേരത്തേ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
 
അതേസമയം, പ്രതി പറയുന്ന മൊഴി കള്ളമാണെന്ന് പൊലീസിന് ഇന്നലെ വ്യക്തമായിരുന്നു. കൊലപാതകം നടന്ന ദിവസം അമീറുൽ വൈകിട്ട് മാത്രമേ ജിഷയുടെ വീട്ടിൽ എത്തിയിട്ടുള്ളുവെന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ ജിഷയുടെ ശരീരത്തിൽ ഏൽപ്പിച്ച മുറിവുകളുടെ എണ്ണത്തിലും പ്രതി മൊഴി മാറ്റിപറയുകയാണെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക