പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ജിഷയുടെ ശരീരത്തിലേറ്റ മുറിവുകള്‍ മൂന്നു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട് ഉണ്ടായതാണെന്നും അതുകൊണ്ടുതന്നെ മൂന്നു തരത്തിലുള്ള മുറിവുകള്‍ ആണെന്നും പൊലീസ് പറഞ്ഞു.