ഏപ്രില്‍ 28നായിരുന്നു വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ജിഷയെ കണ്ടെത്തിയത്. എന്നാല്‍, സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളുടെ സൂചന പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ജിഷയ്ക്ക് ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.