ഗെയില്‍ വാതകപൈപ്പ്‌ ലൈന്‍: ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (12:09 IST)
ഗെയില്‍ വാതകപൈപ്പ്‌ലൈന്‍ പദ്ധതി സംബന്ധിച്ച വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. പദ്ധതി ഏതു വിധേനയും നടപ്പാക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച്ച രാവിലെ എടയാര്‍ സ്യൂട്ട്‌കെമി കടവില്‍ രണ്ടാം ഘട്ട പൈപ്പ് സ്ഥാപിക്കുന്ന പണി തുടങ്ങിയത്. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ജനങ്ങള്‍ കൂട്ടമായെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നതോടെ ഒരുപാട് കുടുംബങ്ങള്‍ക്ക് പദ്ധതി ഭീഷണിയായി മാറും. നിരവധി കൃഷിയിടങ്ങളും തരിശാകുന്ന സ്ഥിതിയുമുണ്ടാവും.