ഇനി മത്സരിക്കാനില്ല, തിരെഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് ഇ‌ പി ജയരാജൻ

Webdunia
ചൊവ്വ, 30 മാര്‍ച്ച് 2021 (15:08 IST)
തിരെഞ്ഞെടുപ്പ് രഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇനി പാർട്ടി പറഞ്ഞാലും മത്സരരംഗത്തിലേക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
 
എനിക്ക് പ്രായമായി. രോഗമൊക്കെ വന്നു. അതിനാൽ തന്നെ ഇന്നത്തെ നിലയിൽ കൂടുതൽ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുവാൻ സാധ്യമല്ല. നിങ്ങൾ കാണൂന്ന പ്രായമല്ല. 70 എന്നത് ഒരു പ്രായം തന്നെയാണെന്നും ജയരാജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article