ജയന്തന്‍ ഒരു നല്ല സഖാവല്ല; നേരത്തെ തന്നെ കുഴപ്പക്കാരനായിരുന്നെന്നും മന്ത്രി സുധാകരന്‍

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (10:17 IST)
വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ പ്രതിയായ ജയന്തന്‍ ഒരു നല്ല സഖാവല്ലെന്ന് മന്ത്രി ജി സുധാകരന്‍. കായംകുളത്ത് സംസാരിക്കവെയാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. ജയന്തന്‍ ഒരു നല്ല സഖാവ് അല്ലായിരുന്നെന്നും നേരത്തെ തന്നെ ജയന്തന്‍ കുഴപ്പക്കാരനായിരുന്നെന്നും സുധാകരന്‍ വ്യക്തമാക്കി.
 
അതേസമയം, വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി പി എം തൃശൂര്‍ ജില്ല സെക്രട്ടറി കെ രാധാകൃഷ്‌ണനെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി പി എമ്മുകാരെന്ന് സുധാകരന്‍ പറഞ്ഞു.
 
ഇര കുഴപ്പാക്കാരാണെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സി പി എമ്മിന്റെ ശൈലിക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടത് നല്ല സഖാക്കളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Next Article