ജയന്തന്റേത് രക്ഷപെടലോ വിവരക്കേടോ? പരാതിക്കാരിക്ക് ജയന്തൻ മൂന്നരലക്ഷം കൊടുത്തതെന്തിന്?

Webdunia
ശനി, 5 നവം‌ബര്‍ 2016 (14:48 IST)
വടക്കാഞ്ചേരി കൂട്ടമാനഭംഗകേസിൽ പ്രതിയെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി കൗൺസിലർ ജയന്തൻ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയോടും പാർവതിയോടും വടക്കാഞ്ചേരിയിൽ നേരിട്ടെത്തി സംഭവങ്ങ‌ൾ മനസ്സിലാക്കണമെന്ന് ജയന്തൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ജയന്തന്റെ ആരോപണങ്ങ‌ൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരിക്കുകയാണ്.
 
ഞാൻ പൊലീസൊന്നുമല്ല ഒരു പെൺകുട്ടിവന്ന് കരഞ്ഞ് പറയുമ്പോൾ അവളുമായി വടക്കാഞ്ചേരിയിൽ പോയി തെളിവെടു‌പ്പ് നടത്താനെന്നാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്. 2014 ഓഗസ്റ്റിൽ ഒരു പ്രമുഖ പത്രത്തിൽ വന്ന ബലാത്സംഗ വാർത്തയുടെ കോപ്പി തന്റെ പക്കൽ ഉണ്ട്, അതിൽ ജയന്തന്റെ പേര് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സംഭവം സത്യമല്ലെങ്കിൽ എന്തുകൊണ്ട് അന്ന് ജയന്തൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തില്ല.
 
തനിക്ക് പണം കിട്ടാനുണ്ട് എന്നല്ലേ ജയന്തൻ മാധ്യമങ്ങളോട് പറയുന്നത്. പൊലീസിന്റെ മുൻപാകെ പരാതിക്കാരിയായ പെൺകുട്ടിക്ക് ജയന്തൻ എന്തിന് മൂന്ന് ലക്ഷം രൂപ കൊടുത്തു. പഴുതുകൾ ഓരോന്നായി തുറന്നു കൊടുത്തത് ജയന്തൻ തന്നെയാണ്. എന്നിട്ടും താൻ കബളി‌പ്പിക്കപ്പെട്ടു എന്ന് പറയുന്നത് രക്ഷപെടലോ അതോ വിവരക്കേടോ? എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
 
(കടപ്പാട്: മനോരമ ഓൺലൈൻ)
Next Article