തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ഉണ്ടായ അവസ്ഥയാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
നികുതി വര്‍ദ്ധനവിനെതിരെ ഇടതുമുന്നണി സെക്രട്ടേറിയറ്റിന് സംഘടിപ്പിച്ച ജനകീയസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്.
നികുതി ഉയര്‍ത്തിയതിലൂടെ 4000 കോടി രൂപയുടെ അധികഭാരമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്.
നിയമസഭയുടെ അംഗീകാരം വാങ്ങാതെയുള്ള സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. അടിച്ചേല്‍പിച്ച നികുതി നല്‍കുന്നതില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്നും ചടങ്ങില്‍ വി എസ് പറഞ്ഞു.