ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയ്ക്കായി വിദേശ ഡോക്‌ടരും എയിംസിലെ ഡോക്‌ടര്‍മാരും അപ്പോളോയില്‍

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (08:43 IST)
ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, ജയലളിതയുടെ ചികിത്സയ്ക്കായി ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ അടിയന്തര ചികിത്സാ വിദഗ്ധന്‍ ഡോ റിച്ചാര്‍ഡ് ജോണ്‍ ബെലെ, എയിംസിലെ വിവിധ വകുപ്പ് മേധാവികളായ  ഡോ ജി സി ഖില്‍നാനി, ഡോ നിതീഷ് നായക്, ഡോ അഞ്ജന്‍ തൃകാ എന്നിവരാണ് ജയലളിതയുടെ എത്തിയത്.
 
ജയലളിതയുടെ ആരോഗ്യനിലയിലെ പുരോഗതി മെഡിക്കല്‍സംഘം വിലയിരുത്തി. ആശുപത്രിയില്‍ അതിതീവ്ര നിരീക്ഷണത്തില്‍ കഴിയുകയാണ് ജയലളിത ഇപ്പോള്‍. അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ശ്വസനസഹായ ശസ്ത്രക്രിയക്കു ശേഷമുള്ള തുടര്‍ചികിത്സ ഇവര്‍ തീരുമാനിക്കും.
 
അതേസമയം, ഡോ റിച്ചാര്‍ഡിന്റെ യാത്രകളെക്കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ സൂചന നല്‍കിയില്ല. മൂന്നുപ്രാവശ്യം അദ്ദേഹം ലണ്ടനില്‍ പോയി തിരിച്ചത്തെിയെന്ന് പറയുന്നു. ആശുപത്രി അധികൃതര്‍ മൂന്നു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടില്ല.
Next Article