ബന്ധുനിയമനവിവാദം: വ്യവസായമന്ത്രി ജയരാജന്‍ രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (08:11 IST)
ബന്ധുനിയമനവിവാദത്തില്‍ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ച സാഹചര്യത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജനു മേല്‍ രാജിക്കായുള്ള സമ്മര്‍ദ്ദമേറുന്നു. അതേസമയം, ജയരാജന്‍ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
 
ത്വരിതപരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ട സാഹചര്യത്തില്‍ സ്വയം സന്നദ്ധനായ മട്ടിലാകും രാജി. അതേസമയം, പരിശോധനയുടെ നിയമനടപടികള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ 
അന്തിമതീരുമാനം കൈക്കൊള്ളും.
 
കഴിഞ്ഞദിവസം, മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും പല തട്ടില്‍ കൂടിയാലോചന നടത്തിയെങ്കിലും ജയരാജന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
Next Article