ജമ്മു കാശ്മീരിലുണ്ടായ രൂക്ഷമായ പ്രളയത്തില്‍ മലയാളി ജവാനെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോഡ് മാനടുക്കം സ്വദേശി ലാന്‍സ് നായക്ക് ഹരിദാസിനെയാണ് പ്രളയത്തില്‍ പെട്ട് കാണാതായത്.
ഹരിദാസ് ഉള്‍പ്പെട്ട പട്ടാള ക്യാമ്പ് ഒഴുക്കില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിദാസ് ഉള്‍പ്പെടെ 20 പേര്‍ ഒഴുക്കില്‍ പെട്ടുവെന്നും പിന്നീട് ഒരു കുന്നിന്‍ മുകളില്‍ എത്തിയെന്നും ഹരിദാസ് നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. മേലുദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഒരു ദിവസത്തെ ഭക്ഷണം മാത്രമേ ഉള്ളുവെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം ഹരിദാസിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഹരിദാസിന് ഭാര്യയും രണ്ടു വയസ്സുകാരി മകളുമുണ്ട്.