കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായി സിപി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ .പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് കേസിലെ പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ വകുപ്പ് ചുമത്തിയത് . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും താല്‍പര്യ പ്രകാരമാണ് തീവ്രവാദ വിരുദ്ധ വകുപ്പ് ചുമത്തിയത് ജയരാജന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജയരാജന്‍
മകന്റെ ഫേസ്ബുക്ക് പരാമര്‍ശം ഉചിതമയില്ലെന്നും മകന്റെ പേരില്‍ കേസെടുത്തതിനെപ്പറ്റിയുള്ള വി എസിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ പ്രതിയെന്ന് പറയുന്ന വിക്രമനുമായി യാതൊരു ബന്ധവുമില്ല. വിക്രമന്‍ ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല ജയരാജന്‍ വ്യക്തമാക്കി.