ജെയിന്‍ രാജിനെതിരായ കേസ് സ്വാഭാവികം

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (13:00 IST)
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ കേസെടുത്ത നടപടി സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കൊലപാതകം എവിടെ നടന്നാലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ആരുടെ നേതൃത്വത്തിലായാലും കേസെടുക്കണമെന്നും വി എസ് തീരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, ജെയിന്‍ രാജിനെതിരായ നടപടി രാഷ്ട്രീയ പകപോക്കല്‍ ആണെന്ന സിപിഎമ്മിന്റെ വാദത്തെ കുറിച്ച് പ്രതികരിക്കാന്‍ വി.എസ് തയ്യാറായില്ല. അത്തരം വിഷയങ്ങളില്‍ തന്റെ അഭിപ്രായം പ്രതീക്ഷിക്കേണ്ടെന്ന് വി‌എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തില്‍ ആഹ്‌ളാദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ജെയിന്‍ രാജിനെതിരെ കതിരൂര്‍ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഇതേകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.