ജയിലില്‍ പോയത് നിസ്സാമിനെ കാണാനല്ലെന്ന് പി എ മാധവന്‍ എംഎല്‍എ

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (12:44 IST)
താന്‍ വിയ്യൂര്‍ ജയിലില്‍ പോയത് നിസാമിനെ കാണാനല്ലെന്ന് മണലൂര്‍ എംഎല്‍എ പി എ മാധവന്‍. ജയില്‍ ഉപദേശക സമിതിയംഗമായ താന്‍ ജയില്‍ സന്ദര്‍ശിച്ചത് ജയില്‍ അഡ്വൈസറി യോഗത്തിനാണന്ന് മാധവന്‍ പറഞ്ഞു. നിസാമിനെ കണ്ടെന്ന തരത്തില്‍ എന്തെങ്കിലും തെളിവ് നല്‍കിയാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്നും മാധവന്‍ കൂട്ടിചേര്‍ത്തു.തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി എ മാധവന്‍.

നേരത്തെ  ഒരു യുഡിഎഫ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന് ബാബു എം പാലിശ്ശേരി എംഎല്‍എ ആരോപിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.