വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിനുള്ള നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ കൈമാറി. 5.9 കോടി രൂപയുടെ ചെക്കാണ് കൈമാറിയത്. തിരുവനന്തപുരം പേയാടുള്ള ജഗതിയുടെ വീട്ടിലെത്തിയാണ് പ്രതിനിധികള്‍ ചെക്ക് കൈമാറിയത്.
തുക മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് കൈമാറിയ ശേഷമാകും ജഗതിക്ക് നല്‍കുക. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ മക്കളായ രാജ്കുമാര്‍, പാര്‍വതി മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. നേരത്തെ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരം സംബന്ധിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി അധികൃതരും തമ്മില്‍ ധാരണയായിരുന്നു.