ഇന്ധനവില വർധിയ്ക്കുന്നത് നല്ല കാര്യം: അതിലൂടെ ഉപയോഗം കുറയ്ക്കാം: ന്യായീകരണവുമായി ജേക്കബ് തോമസ്

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (07:36 IST)
ഇന്ധന വില തുടരെ വർധിപ്പിയ്ക്കുന്നതിനെ ന്യായീകരിച്ച് മുൻ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധന വില കൂടുന്നത് അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ സഹായിയ്ക്കും എന്നാണ് ജേക്കബ് തോമസിന്റെ ന്യായികരണം. 'ഇന്ധന വില കൂടുന്നതോടെ ഉപയോഗം വലിയരീതിയിൽ കുറയ്ക്കാനാകും. ടെസ്‌ല പോലുള്ള ഇലക്ട്രിക് കാർ കമ്പനികൾക്ക് ഇത് വലിയ സാധ്യതയാണ് തുറക്കുന്നത്. ഇലക്ട്രിക് കാറുകൾ ഇന്ത്യയിലെത്താൻ ഇത് സഹായിയ്ക്കും. പെട്രോൾ ഡീസൽ വില വീണ്ടും വർധിച്ചാൽ അത് നല്ലതാണെന്നേ പരിസ്ഥിതി വാദിയായ ഞാൻ പറയു. നികുതി കൂട്ടിയാലല്ലേ നമുക്ക് പാലം പണിയാനും, സ്കൂളുകളിൽ കംബ്യൂട്ടറുകൾ വാങ്ങാനും എല്ലാം സാധിയ്ക്കു' എന്ന് ജേക്കബ് തോമസ് ചോദ്യവും ഉന്നയിയ്ക്കുന്നു. ഇക്കഴിഞ്ഞ 10 ദിവസത്തിനിടെ നാല് തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ഇന്ധന വില 90 രൂപ കടന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article