എന്‍സിപിയില്‍ ഭിന്നത അതിശക്തം; താന്‍ മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചെന്ന് തോമസ് ചാണ്ടി - നീക്കം പൊളിച്ചത് മുഖ്യമന്ത്രിയെന്നും ഗതാഗത മന്ത്രി
എന്‍സിപിക്ക് ഉള്ളിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനും ഗതാഗത മന്ത്രി തോമസ് ചാണ്ടിയും തമ്മിലാണ് പോര് രൂക്ഷമായത്.
കടുത്ത ആരോപണങ്ങളാണ് ഉഴവൂര്‍ വിജയനെതിരേ തോമസ് ചാണ്ടി ഉന്നയിക്കുന്നത്. എകെ ശശീന്ദ്രന്‍ രാജിവെച്ചപ്പോള്‍ താന്‍ മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമം നടത്തി. ഈ നീക്കം മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം തന്നെ നടത്തണമെന്ന് തീരുമാനം സ്വീകരിക്കുകയായിരുന്നുവെന്നും തോമസ് ചാണ്ടി പറഞ്ഞു.
പാര്‍ട്ടി വേദിയില്‍ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കാത്ത തോമസ് ചാണ്ടി ഇപ്പോള്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് അത്ഭുതപ്പെടുത്തിയെന്ന് ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി. മന്ത്രിയോട് ദൈവം ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.