ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററും ഇവരുടെ സുഹൃത്തും ആയ കൃഷ്ണചന്ദ്രനാണ് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇതിനു തൊട്ടു പിന്നാലെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു എന്നാണു വിവരം.