ത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

Webdunia
ഞായര്‍, 5 ഒക്‌ടോബര്‍ 2014 (10:32 IST)
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം അനുസ്‌മരിച്ച്‌  ഇസ്ലാം മത വിശ്വാസികള്‍ ഇന്ന്‌ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. നിസ്‌ക്കാരത്തിന്‌ പുറമേ സുഗന്ധം പൂശിയും വിരുന്നൊരുക്കിയും പുതുവസ്‌ത്രമണിഞ്ഞുമാണ്‌ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്‌. പ്രവാചകന്‍ ഇബ്രാഹീം നബി പുത്രന്‍ ഇസ്‌മയിലിനെ ദൈവത്തിന്‌ ബലി നല്‍കാന്‍ തയ്യാറായതിലെ സ്‌നേഹത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള്‍ അനുസ്മരിപ്പിക്കുന്നത്. 
 
ഇന്ന്‌ രാവിലെ ഏഴ് മണിക്ക്‌ വിവിധ പള്ളികളിലും ഈദ്‌ഗാഹുകളിലും പെരുന്നാള്‍ നിസ്‌ക്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം, കലൂര്‍ സ്‌റ്റേഡിയം, കൊച്ചി മറൈന്‍ ഡ്രൈവ്‌, കോഴിക്കോട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ നിസ്‌ക്കാരം നടത്തി.
 
കോഴിക്കോട്ട്‌ ഈദ്‌ഗാഹ്‌ കമ്മറ്റികളുടെ നേതൃത്വത്തിലും ഈദ്‌ നമസ്‌ക്കാരം നടന്നു. ഹജ്‌ തീര്‍ത്ഥാടനത്തിന്റെ പരിസമാപ്‌തിയായി വിശ്വാസികള്‍ ആഘോഷിക്കുന്ന ബലിപ്പെരുന്നാള്‍ അനുസ്‌മരിപ്പിക്കുന്നതാണ്‌. ഗള്‍ഫ്‌ നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.