അഫ്ഗാനിസ്ഥാനില്‍ മലയാളിയായ ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 മാര്‍ച്ച് 2022 (16:53 IST)
അഫ്ഗാനിസ്ഥാനില്‍ മലയാളിയായ ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണമായ വോയിസ് ഓഫ് ഖുറാസന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ നജീബ് അല്‍ ഹിന്ദിയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. പ്രവാചകനായ മുഹമ്മദ് നബിയുടെ സഹചാരി ഹന്‍സല ഇബ്‌നു അബി ആമിറിന്റെ ജീവിതത്തോട് നജീബിന്റെ ജീവിതത്തിന് സാദൃശ്യമുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. വിവാഹ ദിവസം യുദ്ധക്കളത്തില്‍ എത്തപ്പെട്ട 24 കാരനായ ഹന്‍സല യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article