ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ശ്വസനം നേര്‍ത്തതാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്വസനം നേര്‍ത്തതാകുമ്പോള്‍ അതിന്റെ എണ്ണവും വര്‍ധിക്കും. ആസ്മയുണ്ടെങ്കിലും ഈ അവസ്ഥയുണ്ടാകും. കൂടാതെ അലര്‍ജിയുണ്ടെങ്കിലും ശ്വസനം നേര്‍ത്തതാകും. വായുമലിനീകരണവും, പൊടിയും, കഫവുമൊക്കെയാണ് ഇതിന് കാരണം.