ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 മാര്‍ച്ച് 2022 (15:39 IST)
ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. നോര്‍ത്ത് കശ്മീരിലെ ബന്ദിപൂര്‍ ജില്ലയിലെ തുലയ് പ്രദേശത്താണ് അപകടം ഉണ്ടായത്. ഇന്നുച്ചയ്ക്കാണ് സംഭവം നടന്നത്. പൈലറ്റും കോപൈലറ്റും സുരക്ഷിതരാണ്. സംഭവം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടി ഐയോട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article