മലയാളികളുടെ ഐ എസ് ബന്ധം; ഒരാളെ കൂടി കാണാതായി

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (10:45 IST)
കാണാതായ മലയാളികളിൽ ഒരാ‌ൾ കൂടി. കാസർഗോഡ് നിലമ്പൂർ സ്വദേശി അബ്ദുള്ള (24)യെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്ളയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നാലു മാസം മുൻപാണ് അബ്ദുള്ള നാടുവിട്ടത്. മതപഠനം എന്ന് പറഞ്ഞായിരുന്നു ഇയാളുടെ മുങ്ങൽ. ഇടക്കിടയ്ക്ക് ഈ മുങ്ങൽ ഉള്ളതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. എന്നാൽ കാസർഗോഡ് നിന്നും കാണാതായ മറ്റു മലയാളികളുമായി  അബ്ദുള്ളയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
അതേസമയം, കാണാതായ മലയാളികൾക്ക് ഐ എസുമായി ഉള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കേരളത്തിൽ നിന്നും കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയിൽ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്ക‌ൾക്ക് ലഭിച്ചിട്ടുണ്ട്. കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരെ ഐ എസിന്റെ സ്വാധീനവലയത്തിൽ എത്തിക്കാൻ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായും അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചിരുന്നു.
Next Article