ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച ലീകോ വീണ്ടും അദ്ഭുതം സൃഷ്ടിക്കാൻ എത്തുന്നു. ചൈനീസ് കമ്പനിയായ 'ടെലിവി' ഈ വർഷമാണ് ഇന്ത്യയിലെത്തിയത്. ലീകോ അവതരിപ്പിച്ച സ്മാർട്ഫോണുകൾ ദിവസങ്ങൾക്കുള്ളിലാണ് വിറ്റു പോയത്.
ഫോണുകൾക്ക് വൻ അഭിപ്രായം ലഭിച്ചതിനെ തുടർന്ന് ബ്ലൂടൂത്ത് ഹെഡ്ഫോണും സ്പീക്കറുമെല്ലാം കമ്പനി ഇന്ത്യയിലെത്തിച്ചു. വിപണി കീഴടക്കാൻ ലീകോയ്ക്ക് കഴിഞ്ഞത് വളരെ പെട്ടന്നായിരുന്നു. ഇപ്പോൾ പുതിയ പരീക്ഷണത്തിനു ഒരുങ്ങിയിരിക്കുകയാണ്.
സൂപ്പര്‍ 3 സീരീസ് ( Super3 series ) എന്ന പേരില്‍ ലീകോയുടെ മൂന്ന് സ്മാര്‍ട് ടിവികളുടെ വില്പന ആഗസ്ത് 10 ന് ആരംഭിക്കും. ടിവിയുടെ വരവ് ആകാംഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. വിലയുടെ കാര്യത്തിൽ അത്രവലിയ മാറ്റമൊന്നും ഇതിനും ഇല്ല. അള്‍ട്ര ഹൈഡഫനിഷന്‍ ഡിസ്‌പ്ലേ, രണ്ട് ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 1.4 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ പ്രൊസസറും മാലി ജിപി എന്നിങ്ങനെയാണ് ഇതിന്റെ സവിശേഷതകൾ.