ഇന്നസെന്റിന്റെ ഫ്യൂസ് ഊരി; താരം ഇപ്പോള്‍ ഇരുട്ടിലാണ്

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:28 IST)
വൈദ്യതി അമൂല്യമാണെന്ന് മോഹന്‍ലാലും ജയസൂര്യയും പറഞ്ഞത് നമ്മുടെ ഇന്നസെന്റ്  കേള്‍ക്കാത്തതാണോ അതോ മറന്നതാണോ എന്ന് അറിയില്ല. ഏതായാലും താരം ഇപ്പോള്‍ ഇരുട്ടിലാണ്. ഇരുട്ടിലാക്കിയത് വില്ലനും നായകനൊന്നുമല്ല സാക്ഷാല്‍ കെഎസ്ഇബി തന്നെ.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാലാണ് ഓഫിസിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്ന് അധികൃതരും. ബില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണുതുക അടയ്ക്കാതിരുന്നതെന്ന് എംപി കൂടിയായ ഇന്നസെന്റ് വ്യക്തമാക്കുന്നത്. ഏതായാലും ഇന്നസെന്റിന്റെ ഓഫീസ് ഇരുട്ടിലായതോടെ കംപ്യൂട്ടറും മറ്റും മണിക്കൂറുകളോളം പ്രവര്‍ത്തിച്ചില്ല.

തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റും മറ്റും വാങ്ങാന്‍ എത്തിയവര്‍ നട്ടം തിരിഞ്ഞു. 365 രൂപയായിരുന്നു ബില്‍തുക. എംപി ഓഫിസ് പോലുള്ള പൊതുജനങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ഓഫിസുകളിലെ വൈദ്യുതി മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.