ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം സംഭാവന ചെയ്ത് ഇന്നസെന്റ്

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:44 IST)
പ്രളയക്കെടുതിൽ അകപ്പെട്ട കേരളാത്തിന് കൈത്താങ്ങാവുകയാണ് ഓരോത്തരും. ഇപ്പോഴിതാ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ തുക കൈമാറിയിരിക്കുകയാണ് മുൻ എം പിയും നടനുമായ ഇന്നസെന്റ്.  
 
മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് ഇന്നസെന്റ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറുകയായിരുന്നു താരം. എം.പി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തെ ശമ്പളവും നൽകിയിരുന്നു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article