അവിഹിത മാര്‍ഗത്തിലൂടെയുണ്ടായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമുടിയെന്ന ആരോപണത്തേ തുടര്‍ന്ന് യുവതിയെയും സഹായിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം കടയ്ക്കല്‍ മടത്തറ വെങ്കൊല്ലയിലാണ് സംഭവം നടന്നത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കല്‍പ്പണിക്കാരനായ സഹായിയെയും പോലീസ് കസ്റഡിയിലെടുത്തത്. വെങ്കൊല്ലയിലെ ഒരു കോളനിയില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് നാട്ടുകാര്‍ പരാതിനല്‍കിയത്.
യുവതിയുടെ വീടിന് സമീപം നാളെ പോലീസ് സര്‍ജന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കുഴികുത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. അതേ സമയം കുഴിച്ചു മൂടിയത് ചാപിളളയായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന.