അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
നിരവധി ശിശു മരണത്തെ തുടര്‍ന്ന് ശ്രദ്ധയാകാര്‍ഷിച്ച അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പട്ടിമാളം ഊരിൽ സെൽവി-ഉദയകുമാർ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
തൂക്കക്കുറവാണ് കുട്ടിയുടെ മരണ കാരണമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കുഞ്ഞിനൊപ്പം ജനിച്ച പെൺകുഞ്ഞ് രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. നേരത്തെയും ഈ മേഖലയില്‍ ശിശു മരണം രേഖപ്പെടുത്തിയിരുന്നു.