ഐഎഫ്‌എഫ്‌കെ: പ്രതിനിധികളുടെ എണ്ണം 15,000 ആക്കിയെന്ന് തിരുവഞ്ചൂര്‍

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (16:48 IST)
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐ എഫ് എഫ് കെ) ഈ വര്‍ഷം പ്രതിനിധികളുടെ എണ്ണം 15, 000 ആയി ഉയര്‍ത്തും. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
 
കനകക്കുന്നില്‍ സിനിമ കാണുന്നതിനായി പ്രത്യേക ഓപ്പണ്‍ തിയറ്റര്‍ ഒരുക്കും. ചലച്ചിത്രോത്സവം പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
 
ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പഴയ ആശയമാണെന്നും ചലച്ചിത്രോത്സവത്തിന് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.