ബോയ്സ് ഹോസ്റ്റാലിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച വാർഡൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 1 ഫെബ്രുവരി 2024 (16:17 IST)
ഇടുക്കി: ബോയ്സ് ഹോസ്റ്റലിലെ വിദ്യാത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റ് ൽ വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു തൊടുപുഴ മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റൽ വാർഡൻ രാജീവ് (41) ആണ് തൊടുപുഴ പോലീസിൻ്റെ പിടിയിലായത്.
 
കൊല്ലം പാവുമ്പ സ്വദേശിയാണ് പിടിയിലായ രാജീവ്. അഞ്ചുകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പരാതിയിലുള്ളത്.
 
കഴിഞ്ഞ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ ഇയാളെ തൊടുപുഴയിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article