ഇടുക്കിയില്‍ കൃഷി ഓഫീസര്‍ കോട്ടേഴ്‌സില്‍ മരിച്ച നിലയില്‍. കട്ടപ്പനയില്‍ എംജെ അനുരൂപിനെയാണ് കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്. രാവിലെ മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടേഴ്‌സില്‍ അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.