കോട്ടയത്ത് രോഗിയെ കൊണ്ടുപോകാനായി വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന്റെ കാറ്റഴിച്ചു വിട്ടയാള്‍ക്കെതിരെ പരാതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ഓഗസ്റ്റ് 2022 (11:38 IST)
കോട്ടയത്ത് രോഗിയെ കൊണ്ടുപോകാനായി വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന്റെ കാറ്റഴിച്ചു വിട്ടയാളെ പോലീസ് പിടികൂടി. കോട്ടയം വാഴൂരില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം നടന്നത്. രോഗിയെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ ആംബുലന്‍സ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ടയറില്‍ കാറ്റില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ടയറിന്റെ ട്യൂബ് ഒരാള്‍ തുറന്നു വിടുന്നത് കണ്ടത്. 
 
കാറ്റ് തുറന്നു വിട്ടയാള്‍ക്കെതിരെ ആംബുലന്‍സ് ഉടമയായ ജിബിന്‍ പോലീസില്‍ പരാതി നല്‍കി. ജിബിന്റെ അയല്‍വാസിയാണ് കാറ്റ് തുറന്നുവിട്ട പ്രതി. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും കുറ്റം സമ്മതിക്കാന്‍ ഇയാള്‍ കൂട്ടാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍